ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഉലുവ. നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്ന്. കറികൾക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉലുവ ഉപയോഗിക്കാറുണ്ട്. ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണിത്.
ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങൾ കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചിൽ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുൻപ് ഉലുവപ്പൊടി വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
ADVERTISEMENT
ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം.
ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഉപധികളിൽ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരിൽ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ഉലുവ ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…
ആദ്യം ഒരു പാത്രത്തിൽ അൽപം ഉലുവ എടുത്ത് വറുക്കുക. അതിന് ശേഷം വറുത്ത് വച്ച ഉലുവ നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ പൊടി ചേർത്ത് എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ കുടിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.