‘കത്തികുത്തിയിറക്കുന്ന സംസ്‌കാരത്തെ ന്യായീകരിക്കുയാണ് കോണ്‍ഗ്രസ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ-തീവ്രവാദ ശക്തികളുടെ നീക്കത്തിനൊപ്പം കോണ്‍ഗ്രസും കൂട്ടുചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കി പൈനാവ് എന്‍ജീനീയറിംഗ് കോളേജിലെ സ. ധീരജിന്റെ കൊലപാതകത്തിലൂടെ ഇതാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണം ഇരന്നുവാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ല എന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ-തീവ്രവാദ ശക്തികളുടെ നീക്കത്തിനൊപ്പം കോണ്‍ഗ്രസും കൂട്ടുചേരുകയാണ്. ഇടുക്കി പൈനാവ് എന്‍ജീനീയറിംഗ് കോളേജിലെ സ. ധീരജിന്റെ കൊലപാതകത്തിലൂടെ ഇതാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. മനഃസാക്ഷിയുള്ളവരുടെ മനസിലെ നീറ്റലാണ് സ. ധീരജിന്റെ കൊല. ഒരു കാരണവുമില്ലാതെ ഹൃദയത്തിലേക്ക് കത്തികുത്തിയിറക്കുന്ന സംസ്‌കാരത്തെ ന്യായീകരിക്കയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. മരണം എരന്നുവാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ല എന്നതിന്റെ സൂചനയാണ്. സ. ധീരജ് വധത്തിലെ കുറ്റവാളികളെ പൂര്‍ണമായും പിടികൂടും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News