ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തി മൂലി പറാത്ത

ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലൻ വിഭവം ആയാലോ? മൂലി പറാത്ത എനഗ്നെ തയാറാക്കാമെന്ന് നോക്കാം.

Mooli Paratha Recipe | Spiced Radish Flatbread - VegeCravings

വേണ്ട ചേരുവകൾ

1.ഗോതമ്പുപൊടി – രണ്ടു കപ്പ്

മൈദ – അരക്കപ്പ്

റിഫൈൻഡ് ഓയിൽ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.മുള്ളങ്കി, ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

‌ മല്ലിയില – രണ്ടു തണ്ട് അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3.നെയ്യ് – പാകത്തിന്

Mooli Ke Paratha | My Food for the Soul

പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ഇടഞ്ഞെടുത്തശേഷം ഒന്നാമത്തെ ബാക്കി ചേരുവകളും പാകത്തിനു വെള്ളവും ചേർത്തു 10–15 മിനിറ്റ് നന്നായി കുഴച്ചു മയപ്പെടുത്തി ചപ്പാത്തിമാവു ‌പരുവത്തിൽ കുഴയ്ക്കുക.

രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചശേഷം അമർത്തിപ്പിഴിഞ്ഞ്, അധികമുള്ള വെള്ളം കളയുക. ഇല്ലെങ്കിൽ പറാത്ത പരത്തുമ്പോൾ കീറിപ്പോകും. ഇനി മാവ് നാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുത്ത്, ഓരോ ഉരുളയും കൈവെള്ളയിൽ വച്ച് മെല്ലേ പരത്തി, ഓരോ വലിയ സ്പൂൺ മുള്ളങ്കി മിശ്രിതം നിറച്ച്, അരിക് ഒട്ടിക്കുക.

Mooli Paratha - Aarti Madan

പിന്നീട് ചപ്പാത്തിപ്പലകയില്‍ വച്ച്, പൊട്ടിപ്പോകാതെയും ഉള്ളിലുള്ള സ്‌റ്റഫിങ് പുറത്തുപോകാതെയും പരത്തിയെടുക്കുക. ഫ്രൈയിങ് പാൻ ചൂടാക്കി, പറാത്തയിട്ട്, ഇരുവശവും അൽപം നെയ്യ് വീതം പുരട്ടി കൊടുക്കുക. വാങ്ങി വച്ച ശേഷ തൈരിനോ സാല‍ഡിനോ ഒപ്പം വിളമ്പൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News