ഡോ.ജേക്കബ്ബ്‌ ഈപ്പന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്‌ അപരിഹാര്യമായ നഷ്ടം; സിപിഐഎം

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ഡോ. ജേക്കബ്‌ ഈപ്പന്റെ വേര്‍പാടില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അനുശോചനം രേഖപ്പെടുത്തി.പശ്ചിമ ജര്‍മിനിയിലെ കെയ്‌ല്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയ ജേക്കബ്‌ ഈപ്പന്‍, മാത്യു കുര്യനുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തു.

പിന്നീട്‌ സ്‌ക്കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ ഡയറക്ടര്‍, സോഷ്യല്‍ സയന്റിസ്റ്റിന്റെ പത്രാധിപര്‍ എന്നീ നിലകളിലും, കേരള യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റംഗം, സംസ്ഥാന ആസൂത്രണ സമിതി അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ച ജേക്കബ്‌ ഈപ്പന്റെ സംഭാവനകള്‍ നിസ്‌തുലമാണ്‌.

സി.പി.ഐ (എം) അംഗമായിരുന്ന ജേക്കബ്‌ ഈപ്പന്‍ കെ.എസ്‌.എഫ്‌.ഇ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന വേളയിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ `റിവൈസ്‌ഡ്‌ ഭദ്രതാ സ്‌കീം’ന്‌ രൂപം കൊടുത്തത്‌.

അധ്യാപകനായും, ഗ്രന്ഥകര്‍ത്താവായും, സംഘാടകനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്‌ അപരിഹാര്യമായ നഷ്ടമാണ്‌.

ഇന്ന് പുലർച്ചെ നാലിന്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലായിരുന്നു ഡോ. ജേക്കബ്ബ്‌ ഈപ്പന്‍റെ (87) അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News