‘ഓർമ’യിൽ നിന്നും പടിയിറങ്ങി; കെപിഎസി ലളിത ഇനിമുതൽ മകനൊപ്പം

തൃശ്ശൂർ എങ്കക്കാട്ടെ തന്റെ സ്വന്തം വസതിയായ ‘ഓർമ’യിൽ നിന്നും കെപിഎസി ലളിത പടിയിറങ്ങി. ഇനിമുതൽ എറണാകുളത്തുള്ള സിദ്ധാർഥിന്റെ ഫ്ലാറ്റിലാകും കെപിഎസി ലളിതയുടെ താമസം. ആരോഗ്യം മോശമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെപിഎസി ലളിതയെ രണ്ട് മാസം മുമ്പ് തന്റെ ആഗ്രഹപ്രകാരം ഓർമയിലേക്ക് കൊണ്ടുവന്നിരുന്നു.

ഓർമ്മയിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിദ്ധാർഥും ഭാര്യയും മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളിൽ നടിയോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കരൾ രോഗംമൂലം കെ പി എസി ലളിത ചികിത്സ തേടിയത്. തുടർന്ന് കരൾ മാറ്റിവയ്‌ക്കേണ്ടതു കാരണം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ പ്രശ്‍നങ്ങളുണ്ടെങ്കിലും സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു കെപിഎസി ലളിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here