ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ എക്‌സ്പയറി ഡേറ്റ് ആണ്. ഏതൊരു സാധനത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ടാകും. അത് ശ്രദ്ധിക്കാതെ ഉപയോഗിച്ചാൽ പല പ്രശ്‌നങ്ങളുമുണ്ടാകാം. ലിപ്‌സിറ്റിക് ഉപയോഗിക്കാൻ എടുക്കുമ്പോൾ അതിന്റെ എക്‌സ്പയറി ഡേറ്റ് നിർബന്ധമായും നോക്കണം. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ചില പ്രശ്‌നങ്ങളുണ്ടാക്കും.
അവ എന്തൊക്കെയാണെന്ന് നോക്കാം.
കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഒപ്പം ബാക്ടീരിയ ഉണ്ടാകാനും ഇത് ഇടയാക്കും. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകളില്‍ പ്രകോപിപ്പിക്കുന്ന ഘടകങ്ങളും ബാക്ടീരിയയും ഉണ്ടാകാം. ഇത് ചുണ്ടിൽ ചൊറിച്ചില്‍ ഉണ്ടാക്കാം. ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ അടങ്ങിയിട്ടുണ്ട്, ഇതിന് സങ്കീര്‍ണ്ണമായ ഘടനയുണ്ട്. മാത്രമല്ല വരള്‍ച്ച, ചൊറിച്ചില്‍, വേദന എന്നിവ പോലുള്ള അലര്‍ജിയ്ക്കും കാരണമാകും.
ലിപ്സ്റ്റിക്കിൽ ലാനോലിൻ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് അലർജിക്കും ചുണ്ടുവരൾച്ചയ്ക്കും വേദനയ്ക്കും ഇടയാക്കും. ലിപ്സ്റ്റിക്കിൽ ഉയർന്ന അളവിൽ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് ലെഡ് പോയിസണിങ്ങിന് ഇടയാക്കുന്നു.
ലിപ്സ്റ്റിക്കുകളിലെ ബിഎച്ച്എ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകളും ഹാനികരമായ വസ്തുക്കളും കാൻസറിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ അത് ബ്രെസ്റ്റ് ട്യൂമറിന് കാരണമാകും. അതുകൊണ്ട് തീയതി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ?
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.