ധീരജ് വധം: 2 പ്രതികള്‍ കീഴടങ്ങി

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് വധക്കേസിൽ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി കുളമാവ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.

ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറും.  കീഴടങ്ങിയ രണ്ടുപേരും കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ്.

ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോൾ നിഖിൽ പൈലിക്കൊപ്പം ഇവരും സംഭവ സ്ഥലത്തുണ്ടായിരുന്നു.

ധീരജ് വധക്കേസിൽ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പൊലീസ് കേസിൽ പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News