ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ… ഗുണം അനുഭവിച്ചറിയൂ

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല, അല്ലേ? കുട്ടികൾ മാത്രമല്ല മുതിർന്നവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നുണ്ട്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഡാർക്ക് ചോക്ലേറ്റിന്റെ ഗുണം വളരെ വലുതാണ്.

Dark Chocolate Benefits | Sugar Before Workout

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയാൻ ഇടയാക്കും. കൂടാതെ ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കും.

Giving Chocolates to Babies - When & How To Introduce

ഡാർക്ക് ചോക്ലേറ്റിന് സമ്മർദ്ദം കുറയ്‌ക്കാനുളള​ കഴിവുണ്ട്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ​പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോയ്‌ഡുകൾ ചർമത്തെ സംരക്ഷിക്കാനും സ​​ഹായിക്കും. രക്തയോട്ടം കൂട്ടാൻ സഹായിക്കുന്ന ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന് തിളക്കവും നൽകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News