രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമാണെന്നും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്.

പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വാക്‌സിൻ തന്നെയാണ് എറ്റവും വല്ല ആയുധം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News