ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. അപകടത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ മൊയ്നാഗുരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം.
ബിക്കാനീറിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന 15633 നമ്പരിലുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അലിപുർദുവാറിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.
ആറു ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് ബോഗികൾ പാളത്തിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. അപകടത്തെ തുടർന്ന് ബോഗികൾ കൂട്ടിയിടിച്ച് ഒരു ബോഗി പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തെക്കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അപകടത്തിൽ ആളപായമുണ്ടെന്നും ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.