മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ ഡാഡി’യിലെ ആദ്യഗാനം പുറത്തിറങ്ങി. ദീപക് ദേവാണ് ‘പറയാതെ വയ്യെൻ’ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് . സിനിമ ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും.
ADVERTISEMENT
എംജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഗാനത്തിൽ ഉള്ളത്. പൃഥ്വിരാജിന്റെ ഭാഗങ്ങൾ വിനീതും മോഹൻലാലിൻറെ ഭാഗങ്ങൾ എംജി ശ്രീകുമാറുമാണ് ആലപിച്ചിരിക്കുന്നത്.
ഗാനത്തിലെ മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ‘പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ ഒരു ഫീൽ’ എന്നാണ് ആരാധകർ പറയുന്നത്. മോഹൻലാലും മീനയും തമ്മിലുള്ള പ്രണയ രംഗങ്ങളും പാട്ടിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. ലാലു അലക്‌സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ശ്രീജിത്ത്ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഫാമലി ഡ്രാമയാണ്. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.