സാംസങ് ഗാലക്‌സി ടാബ് എ8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വിലയും പ്രത്യേകതകളും ഇവയാണ്

സാംസങിന്റെ ഗാലക്‌സി ടാബ് എ8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.5 ഇഞ്ച് സ്‌ക്രീനോടുകൂടിയാണ് ഇത് എത്തിയിരിക്കുന്നത്. 17999 രൂപയാണ് ഇതിന് വില. ഗ്രേ, സില്‍വര്‍, പിങ്ക് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഗാലക്‌സി ടാബ് എ8 വില്‍പനയ്‌ക്കെത്തുക. ജനുവരി 17 മുതല്‍ ഇത് ലഭ്യമാവും.

ഗാലക്‌സി ടാബ് എ8 വൈഫൈ വേരിയന്റിന്റെ 3 ജിബി/32ജിബി പതിപ്പിന് 17999 രൂപയും 4ജിബി/64ജിബി പതിപ്പിന് 19999 രൂപയുമാണ് വില. എല്‍ടിഇ വേരിയന്റിന്റെ 3ജിബി/32ജിബി പതിപ്പിന് 21999 രൂപയും 4ജിബി/64ജിബി പതിപ്പിന് 23999 രൂപയും ആണ് വില.

ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 2000 രൂപ കിഴിവ് ലഭിക്കുമെന്നും 4499 രൂപയുടെ ബുക്ക് കവര്‍ 999 രൂപയ്ക്ക് കിട്ടുമെന്നും സാംസങ് പറഞ്ഞു. മികച്ച ദൃശ്യാനുഭവം നല്‍കുന്ന ഡിസ്‌പ്ലേയും, ഡ്യുവല്‍ സ്പീക്കറിന്റെ പിന്‍ബലത്തിലുള്ള ഡോള്‍ബി അറ്റ്‌മോസ് ശബ്ദാനുഭവവും ടാബിനെ മികച്ചതാക്കുന്നു.

ഒക്ടാകോര്‍ പ്രൊസസറും, മാലി ജി52 എംപി2 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമാണിതിന്. 7040 എംഎഎച്ച് ബാറ്ററിയുണ്ട്. 15 വാട്ട് അതിവേഗ ചാര്‍ജിങ് ലഭിക്കും. 8എംപി റിയര്‍ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ആണിതിന്. പുതിയ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News