സര്‍ക്കാര്‍ ഒപ്പമുണ്ട്; പൂങ്കാവനത്തിലും വെളിച്ചമെത്തുന്നു

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൻ്റെ ഭാഗമായി രാത്രി കാലങ്ങളില്‍ വെളിച്ചം അന്യമായ 109 ഓളം കുടിലുകളില്‍ സൗരോര്‍ജ്ജ റാന്തലുകൾ സർക്കാർ നൽകും.

കേരള സര്‍ക്കാരിന്റെ ഉര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള അനെര്‍ട്ട്‌ മുഖാന്തരമാണ് ഈ സൗരോർജ്ജ വിളക്കുകൾ കൈമാറുന്നത്.
രാത്രി കാലങ്ങളിലെ സുരക്ഷയും കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ ഇതു സഹായകമാകും.

സ്ഥിരമായി ഒരു സ്ഥലത്ത്‌ താമസിക്കാത്ത ഇവർക്ക് ഒപ്പം കൊണ്ട്‌ നടക്കുവാന്‍ സാധിക്കുന്ന സാരോര്‍ജ്ജ റാന്തലുകള്‍ ഏറെ സഹായകരമാകും. മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള സൌകര്യവും റേഡിയോ സൌകര്യവും ഈ സൌരോര്‍ജ്ജ റാന്തലില്‍ ഉണ്ടായിരിക്കുന്നതാണെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News