എംഎസ്എഫ് യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു ; ലീഗിനെതിരെ ഗുരുതര ആരോപണവുമായി ലത്തീഫ് തുറയൂർ

മുസ്ലീംലീഗിനെതിരെ ഗുരുതര ആരോപണവുമായി എം എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ലത്തീഫ് തുറയൂർ. ഹരിത വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ച എം എസ് എഫ് യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെന്ന് ലത്തീഫിൻ്റെ വെളിപ്പെടുത്തൽ. അതിന് തയ്യാറായില്ലെന്നും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കാര്യം അറിയിച്ചിട്ടില്ലെന്നും ലത്തീഫ് തുറയൂർ പറഞ്ഞു

മുസ്ലീംലീഗിനെതിരെ ഗുരുതര ആരോപണവുമായാണ് എം എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ലത്തീഫ് തുറയൂർ രംഗത്ത് വന്നത്. ഹരിത വിദ്യാർത്ഥിനികളെ പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ച എം എസ് എഫ് യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെന്ന് ലത്തീഫ് തുറയൂർ വെളിപ്പെടുത്തി. ഇതിന് തയ്യാറായില്ല. മിനുട്സ് ആബിദ് ഹുസൈൻ തങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് പൊലീസിൽ ഏൽപ്പിച്ചിട്ടില്ലെന്നും ലത്തീഫ് തുറയൂർ പറഞ്ഞു.

ഹരിത പെൺകുട്ടികളുടെ പരാതി ശരിയാണെന്ന് ലത്തീഫ് തുറയൂരിനൊപ്പം
കോഴിക്കോട്ടെ എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിന് എത്തിയ സംസ്ഥാന സെക്രട്ടറി കെ എം ഫവാസ്, സംസ്ഥാന കമ്മിറ്റി അംഗം ഉദൈഫ് എന്നിവർ പറഞ്ഞു.

എം എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ഇതുവരെ അറിയിച്ചിട്ടില്ല. നടപടിയ്ക്ക് ശുപാർശ ചെയ്ത ഉപദേശക സമിതി ഇതുവരെ തന്നെ വിളിപ്പിച്ചിട്ടില്ലെന്നും ലത്തീഫ് പറഞ്ഞു. പി എം എ സലാമാണ് എല്ലാത്തിനും പിന്നിൽ. കെ പി എ മജീദിനെ തിരൂരങ്ങാടിയിൽ തോൽപ്പിക്കാൻ ശ്രമിച്ചയാളാണ് പി എം എ സലാമെന്നും ലത്തീഫിനാപ്പം എത്തിയവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News