സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ ബി.എസ് രാജീവ് നഗറിൽ കൊടി ഉയർന്നതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിവിധ ഏര്യാ കമ്മിറ്റികൾക്ക് കീഴിലെ സ്മൃതി മണ്ഡപങ്ങളിൽ നിന്നെത്തിയ കൊടിമര, പതാക, ദീപശിഖാ റാലികൾ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പൊതുസമ്മേളന നഗരിയായ ബി.എസ്. രജീവ് നഗറിൽ സ്വാഗത സംഘം ചെയർമാൻ പുത്തംകട വിജയൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.പാറശാല സഖാവ് കാട്ടാക്കട ശശി നഗറിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച സമ്മേളനം അവസാനിക്കും.
സമാപന സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രമുറങ്ങുന്ന പാറശാലയുടെ മണ്ണിലാണ് ഇത്തവണ സമ്മേളനം നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.