കൈരളി ന്യൂസ് കാസർകോട് ബ്യൂറോ ചീഫ് സണ്ണി ജോസഫിന് യാത്രയയപ്പ് നൽകി

സർവീസിൽ നിന്ന് വിരമിച്ച കൈരളി ന്യൂസ് കാസർകോട് ബ്യൂറോ ചീഫ് സണ്ണി ജോസഫിന് യാത്രയയപ്പ് നൽകി. കോഴിക്കോട് ബ്യൂറോയിൽ നടന്ന ചടങ്ങിൽ കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രൻ ഉപഹാരം സമ്മാനിച്ചു.

മലബാർ മേഖലാ തലവൻ പി വി കുട്ടൻ, മാർക്കറ്റിംഗ് വിഭാഗം സീനിയർ മാനേജർ രാജേഷ് ജോയ് എന്നിവർ പങ്കെടുത്തു. കൈരളി ടി വി റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ, മറ്റ് ജീവനക്കാർ എന്നിവർ സംസാരിച്ചു.

1987 ൽ ദേശാഭിമാനിയിലാണ് സണ്ണി ജോസഫ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. എട്ടര വർഷം കൈരളി ടി വിയിൽ റിപ്പോർട്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്താണ് സണ്ണി ജോസഫ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here