ആലപ്പുഴ ഷാൻ വധം: ആർഎസ്‌എസ്‌ നേതാവ്‌ അറസ്‌റ്റിൽ, പിടിയിലായവരുടെ എണ്ണം 18 ആയി

ആലപ്പുഴ  മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ച ആർഎസ്‌എസ്‌ മണ്ഡലം കാര്യവാഹക്‌ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറയിൽ വിപിനെ( 34)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. മൂന്ന്‌ വർഷം മുമ്പ്‌ കുത്തിയതോട്‌ എസ്‌ ഐയുടെ കൈതല്ലിയൊടിച്ച കേസിൽ ഇയാൾ റിമാന്റിൽ കഴിഞ്ഞിട്ടുണ്ട്‌. ഇതോടെ ഷാൻ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 18 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here