കൊവിഡ് നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ല; പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു.

കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ കൊവിഡിനെ ഇത്തവണയും അതിജീവിക്കാനാകുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

അതേസമയം, ദില്ലിയിൽ കൊവിഡ് കേസുകൾ ഉയർന്നിട്ടുണ്ടെങ്കിലും ആശങ്ക വേണണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കൊവിഡ് ഗുരുതരമായി ആരോഗ്യത്തെ ബാധിച്ചവരുടെ എണ്ണം വളരെ കുറവായത് ആശ്വാസമാണെന്നും സർക്കാർ വ്യക്തമാക്കി. ദില്ലിയിൽ കഴിഞ്ഞ ദിവസം 28,867 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുംബയിൽ കൊവിഡ് കേസുകൾ 13000മായി കുറഞ്ഞു. കർണാടകയിൽ 25000ത്തോളം കേസുകളും പശ്ചിമ ബംഗാളിൽ 23000ത്തോളം കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News