ഐഎസ്എല്ലിൽ ഇന്ന് എഫ്സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് എഫ്.സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.

ഡെറിക് പെരേരയുടെ പരിശീലനത്തിൻ കീഴിൽ ഗോവ വിജയവഴിയിലെത്തിക്കഴിഞ്ഞു. 10 മത്സരങ്ങളിൽ നിന്നും 3 ജയം ഉൾപ്പെടെ 12 പോയിന്റാണ് ഗൌറുകളുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 2 വിജയം ഉൾപ്പെടെ 8 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എഫ്.സി ഗോവയുടെ എതിരാളി.

അര ഡസൻ മത്സരങ്ങളിൽ ടീം ഇതിനകം തോൽവി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഒത്തിണക്കമില്ലായ്മയും സ്ഥിരതയില്ലായ്മയുമാണ് ഖാലിദ് ജമീൽ പരിശീലകനായ ടീമിന്റെ തലവേദന. മലയാളി താരം വിപി സുഹൈർ ഗംഭീര കളി പുറത്തെടുക്കുന്നുണ്ടെങ്കിലും വിദേശ സൈനിംഗുകൾ ഫലപ്രദമല്ല.

അതേസമയം സെറിട്ടൻ ഫെർണാണ്ടസ് – ഗ്ലെൻ മാർട്ടിൻസ് – എഡു ബേദിയ ത്രയത്തിന്റെ കളിമികവാണ് ഗോവയുടെ ശക്തി. മുന്നേറ്റത്തിൽ ഓർട്ടിസും നൊഗുവേരയും ഫോം കണ്ടെത്തിയതും ശുഭ സൂചനയാണ്. ഗോൾ വലക്ക് മുന്നിൽ നവീൻ കുമാറിന്റെ വിസ്മയ സേവുകൾ കൂടിയാകുമ്പോൾ വിജയ തുടർച്ചയാണ് ഗോവൻ ലക്ഷ്യം. ഏതായാലും ബമ്പോളിം ഒരുങ്ങുകയാണ് പോയിന്റ് പട്ടികയിൽ പിൻനിരയിലുള്ള ടീമുകളുടെ ഉശിരൻ പോരാട്ടത്തിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News