സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്.ധനമന്ത്രി നിർമല സീതാരാമനാണ് അദ്ദേഹം കത്ത് നൽകിയത്.

210 കോടി രൂപയ്ക്ക് സ്ഥാപനത്തിൻ്റെ 100% ഓഹരികളും വിൽക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സ്വകാര്യവൽക്കരണം സ്ഥാപനത്തെ തകർക്കുമെന്നും സ്ഥാപനത്തിൻ്റെ ആസ്തി കൂടി കണക്കിലെടുത്താൽ കേന്ദ്ര സർക്കാർ ഇപ്പൊൾ കണക്കാക്കിയ 210 കോടി രൂപയിലേറെ മൂല്യം സ്ഥാപനത്തിന് ഉണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

റെയിൽവേയ്ക്കും പ്രതിരോധ വകുപ്പിനുമായി നിരവധി കാര്യങ്ങൾ ചെയ്യാൻ സ്ഥാപനത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിൻ്റെ ആസ്തി വിൽപ്പന നയത്തിൽ ഉൾപ്പെടുത്തി ആണ് സെൻട്രൽ ഇലക്ട്രോണിക്സ് ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News