എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി; 3 പേർക്ക് സസ്‌പെൻഷൻ

നേതൃത്വത്തിനെതിരായ വിമർശനം മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗിൽ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‍ലിം ലീഗിൻറെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

MSF മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹുദൈഫ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി.ഹരിത വിഷയത്തിലെ നിലപാടിൻറെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് തുറയൂർ ആരോപിച്ചു.

സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പി.എം.എ സലാമിൻറെ ജോലിയെന്നും ലത്തീഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News