ആശങ്കയിൽ രാജ്യം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.ഇന്നലെ 2,64,202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായും ഉയർന്നു. ഇതുവരെ 5752 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു.

തുടർച്ചയായ നാല് ദിവസങ്ങളിൽ ഒന്നര ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇന്നലെ രണ്ട് ലക്ഷത്തിലേക്ക് ഉയർന്ന കണക്ക് ഇപ്പോൾ 2,64,202 ൽ എത്തി നിൽക്കുകയാണ്.കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,72,073 ആയും വർദ്ധിച്ചു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇന്നലെ 1,09,345 പേര്‍ രോഗമുക്തി നേടി.ഇതുവരെ 5752 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ- 46406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതേസമയം സംസ്ഥാനത്ത് പുതിയ ഒമൈക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ദില്ലി -28867,കർണാടകം – 25005,പശ്ചിമ ബംഗാൾ-23467, തമിഴ് നാട് – 20911 എന്നിങ്ങനെയാണ് പ്രതിദിന കണക്ക്. ബംഗാളിൽ പരിശോധനക്ക് എത്തുന്ന 100 പേരിൽ 32 പേർക്കും രോഗബാധയുണ്ട്.

അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്സിൻ , സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് എന്നീ വാക്സിനുകൾക്ക് സമ്പൂർണ്ണ വിപണി അംഗീകാരം നൽകുന്നതിൽ തീരുമാനമെടുക്കാൻ ഡിസിജിഐയുടെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി ഇന്ന് യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here