ധീരജ് രാജേന്ദ്രന്റെ കൊലപാതക ഗൂഢാലോചനയിൽ കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് കെ സുധാകരൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് കെ പി സി സി നേതൃത്വം സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.ധീരജിന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ധീരജരാജേന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ധീരജ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here