തെങ്ങ് കട പുഴകി ദേഹത്ത് വീണു; മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം

തെങ്ങ് കട പുഴകി ദേഹത്ത് വീണ് മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം. സഹാറിൽ താമസിക്കുന്ന കണ്ണൂർ കക്കാട് സ്വദേശിയായ സുജിത് മച്ചാടിന്റെ മകൻ അനിരുദ്ധനാണ് കഴിഞ്ഞ ദിവസം ദാരുണാന്ത്യം സംഭവിച്ചത്.

ഇന്നലെ വൈകീട്ട് 6 മണിക്ക് കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോമ്പൗണ്ടിലെ തെങ്ങ് കട പുഴകി അനിരുദ്ധന്റെ ദേഹത്ത് പതിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വയസ്സായിരുന്നു.

സഹാർ മലയാളി സമാജം ട്രഷറർ കൂടിയാണ് സാമൂഹിക പ്രവർത്തകനായ സുജിത്. സംസ്കാരം പാർസിവാഡയിൽ ഉച്ചക്ക് 2.00 മണിയോടെ നടക്കും.

അനിരുദ്ധന്റെ ആകസ്മിക വിയോഗത്തിൽ സഹാർ മലയാളി സമാജം ദുഃഖം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News