അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും.

ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here