പഞ്ചാബിൽ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി എ.എ.പി

പഞ്ചാബിൽ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി എ.എ.പി.മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ജനുവരി 17 ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ് . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനവും പഞ്ചാബാണ്.

2017 ലെ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ 20 സീറ്റുകളുമായി എ.എ. പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കാർഷിക വിഷയങ്ങൾ പ്രധാന ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് എ.എ.പിയുടെ പ്രതിക്ഷ. ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ആംആദ്മി പാർട്ടിക്ക് ഉള്ളിൽ അഭിപ്രായ ഭിന്നതയുണ്ടായത്.

ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മാന്റെയും കർഷക യൂണിയൻ നേതാവ് ബൽബീർ സിങ് രാജേവാളിന്റെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനങ്ങൾക്ക് തന്നെ തീരുമാനിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.

പാർട്ടി നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചോ വാട്സ് ആപ് സന്ദേശമായോ ആളുകൾക്ക് പേര് നിർദ്ദേശിക്കാം. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരിച്ചതെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കി.

ജനുവരി 17ന് വൈകിട്ട് 5 മണിവരെ ഫോൺ നമ്പരിൽ നിർദേശം ‌നൽകാം. ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബിലെ ആംആദ്മി പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പാർട്ടി സ്വന്തം മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ പൊതുജനത്തെ അനുവദിക്കുന്നതെന്നും എ എ.പി പ്രതികരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News