ഉച്ചയ്ക്കു ചോറിനു പകരം അടിപൊളി ഒരു ചപ്പാത്തി റോളായാലോ

ആവശ്യമായ സാധനങ്ങള്‍

ചപ്പാത്തി – 1
മുട്ട – 1
സവാള അരിഞ്ഞത് – 1/2 കപ്പ്
ക്യാരറ്റ് – 1/2 കപ്പ് അരിഞ്ഞത്
ക്യാബേജ് – 1 കപ്പ് അരിഞ്ഞത്
ക്യാപ്‌സിക്കം – 1/2 കപ്പ് അരിഞ്ഞത്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – അവിശ്യത്തിന്
ബട്ടര്‍ – 1/2 ടീസ്പൂണ്‍
മയോണൈസ് – 1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാള , ക്യാരറ്റ് , ക്യാബേജ്, ക്യാപ്‌സിക്കം , ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക . ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വെക്കുക .

ചപ്പാത്തി ബട്ടര്‍ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വെക്കുക.

ഒരു മുട്ട പൊട്ടിച്ച് അല്‍പ്പം ഉപ്പ്, കുരുമുളക് പൊടി ചേര്‍ത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയില്‍ ഒഴിക്കുക , മുട്ടയുടെ മേലെ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമര്‍ത്തി രണ്ട് വശവും വേവിച്ച് എടുക്കുക.

തയ്യാറാക്കിയ ചപ്പാത്തിയില്‍ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ വെജിറ്റബിള്‍ ഫില്ലിംഗ് നടുവില്‍ വെച്ച് ചപ്പാത്തി ചുരുട്ടി എടുക്കുക , ആരോഗ്യപ്രദമായ ചപ്പാത്തി എഗ്ഗ് റോള്‍ റെഡി ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News