‘ഹേയ് സിനാമിക’യില്‍ അടിപൊളി ഗാനം ആലപിച്ച് ദുല്‍ഖര്‍സല്‍മാന്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തിന് പുറമെ മലയാളത്തില്‍ ഇതിനോടകം നിരവധി ഗാനങ്ങള്‍ക്ക് ശബ്ദമാകാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴില്‍ ഗാനം ആലപിച്ചിരിക്കുകയാണ് താരം.

‘ഹേയ് സിനാമിക’ യിലാണ് ദുല്‍ഖര്‍ പാടുന്നത്. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും ദുള്‍ഖര്‍ തന്നെയാണ്.

ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികള്‍ മദന്‍ കര്‍ക്കിയുമാണ്. ‘അച്ചമില്ലൈ..’ എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക.

ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്.

ഛായാഗ്രഹണം പ്രീത ജയരാമന്‍. ‘കാക്ക കാക്ക’, ‘വാരണം ആയിരം’, ‘കടല്‍’, ‘പികെ’, ‘തെരി’ എന്നീ സിനിമകള്‍ക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തില്‍ ‘ബിഗ് ബ്രദര്‍’, ‘ആദ്യരാത്രി’, ‘അതിരന്‍’, ‘മധുരരാജ’ എന്നീ സിനിമകള്‍ക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകള്‍ ഒരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News