സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം.

രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ വികസനത്തെ എതിർക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു .ബി ജെ.പി രാജ്യത്ത് വിനാശമാണ് ഉണ്ടാക്കുന്നത്.രാജ്യത്ത് കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത് .ബിജെപിക്കൊപ്പം പല തരം മുഖം മൂടി അണിഞ്ഞ് ജമാ അത് ഇസ്ലാമി എന്ന തീവ്രവാദ സംഘടനയും രംഗത്തുണ്ട്. ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ട്.അതിനുദാഹരണമാണ് ധീരജിൻ്റ കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് സ്വയം വർഗീയ അജൻഡകൾ ഏറ്റെടുക്കുകയാണ്.ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി വലതുപക്ഷ രാഷ്ട്രീയം, വികസനത്തെ എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരെയുള്ള സാഹചര്യം പരമാവധി ഉപയോഗിക്കണം. ബി ജെ പിക്കെതിരേ ഐക്യ നിര വേണം. ദേശീയ തലത്തിൽ ബദൽ പ്രയോഗികമല്ല.സംസ്ഥാന തലത്തിൽ ബിജെ പി യെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News