‘ഒറ്റവരി വാചകം കൊണ്ട് കോടതി കുറ്റവിമുക്തനാക്കി,ഇരക്ക്‌ നീതിലഭിച്ചില്ല ‘; സിസ്റ്റർ ലൂസി കളപ്പുര

ഒറ്റവരി വാചകം കൊണ്ട് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന് സിസ്റ്റർ ലൂസി കളപ്പുര. പ്രതീക്ഷിച്ച വിധി അല്ല കോടതിയിൽ നിന്നുണ്ടായത്. കേസിൽ സർക്കാർ മുന്നോട്ടു പോകുമെന്നാണ്‌ പ്രതീക്ഷ. മേൽ കോടതി തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുമെന്നും സിസ്റ്റർ വ്യക്തമാക്കി.

നീതിയും സത്യവും പുലരുമെന്നും സിസ്റ്റർക്കൊപ്പം പോരാട്ടം ഇനിയും തുടരുമെന്നും ഇരക്ക്‌ നീതിലഭിച്ചില്ലെന്നും ലൂസി കളപ്പുര അഭിപ്രായപ്പെട്ടു.

അതേസമയം, കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ്‌ കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയത്. വിചാരണക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News