കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വര്‍ദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32556 ആയി. 12.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
213 പേര്‍ കോവിഡ് വാര്‍ഡുകളിലും 17 പേര്‍ തീവ്ര ചികിത്സയിലുണ്ട്. ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2474 ആയി. കോവിഡ് പോസിറ്റിവ് ആയിരുന്ന 792 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് സര്‍വ്വകലാശാലക്കു കീഴിലെ കോളേജ് ഓഫ് എജുക്കേഷന്‍ താല്‍ക്കാലികമായി അടച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷം ജനുവരി 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.