ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധി ജുഡീഷ്യറിക്ക് കളങ്കം: ഐ.എന്‍.എല്‍

കന്യാസ്ത്രീ പീഡനക്കേസില്‍ അഖണ്ഠനീയമായ തെളിവുകളുണ്ടായിട്ടും ഫാദര്‍ ഫ്രാങ്കോമുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോട്ടയം അഡീ.സെഷന്‍സ് കോടതിയുടെ വിധി അവിശ്വസനീയവും നീതിന്യായ വ്യവസ്ഥക്ക് കളങ്കവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിന് സര്‍വ പിന്തുണയും നല്‍കാന്‍ പ്രബുദ്ധകേരളം ബാധ്യസ്ഥമാണ്. നീതി പുലരും വരെ ഭരണകൂടം നിയമപോരാട്ടം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News