യു പി ബിജെപിയിൽ വൻ പ്രതിസന്ധി ; മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും തുടരുന്നു

ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ എസ്പി അംഗത്വം സ്വീകരിച്ചത്.

ഇവർക്കൊപ്പം ബിജെപിയിൽ നിന്ന് രാജിവച്ച എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻ ലാൽ വർമ എന്നിവരും എസ്പിയിൽ ചേർന്നു. ഇതോടെ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് മന്ത്രിമാരും, എംഎൽഎമാരും  പാർട്ടി വിട്ടത്.3 മന്ത്രിമാരുൾപ്പെടെയായിരുന്നു ബിജെപിയിൽ നിന്ന് രാജിവെച്ചത്.കൂടുതൽ എംഎൽഎമാരടക്കം പാർട്ടി വിടാൻ ഒരുങ്ങുന്നതിനിടെയാണ് വിമത നേതാക്കൾ എസ് പിയിൽ ചേർന്നത്.

മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ എസ്പി അംഗത്വം സ്വീകരിച്ചത്. ഇവർക്കൊപ്പം ബിജെപിയിൽനിന്ന് രാജിവച്ച എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരും എസ്പിയിൽ ചേർന്നു.

ബിജെപി വിട്ട മറ്റ് എംഎൽഎമാരും ഉടൻ എസ്പിയിൽ ചേരുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യുപി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും. തൊഴിൽ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്.

പിന്നാലെ തിന്ദ്‌വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും ഇന്നലെ രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്.

രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. ഇതോടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് മുന്നേ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News