ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചു. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾ. പുറമേ നാടക – ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ഗായകനായ ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.

സന്നിധാനത്തെ വലിയ നടപ്പന്തലിലെ പ്രത്യേക വേദിയിൽ വച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് ആലപ്പി രംഗനാഥ് പുരസ്കാരം ഏറ്റുവാങ്ങി.ആലപ്പി രംഗനാഥിൻ്റെ സംഗീത സംഭാവനകളെ മന്ത്രി വേദിയിൽ എടുത്തു പറഞ്ഞു.ഗാന ശാഖ തീർത്തായിരുന്നു പുരസ്കാര ജേതാവ് സദസിന് നന്ദി അർപ്പിച്ചത്.

2012 മുതൽ ആണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News