‘അവള്‍ക്കൊപ്പം എന്നും’ ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി നടിമാര്‍

കുറുവിലങ്ങാട് കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഫേസ്ബുക്കില്‍ ഹാഷ് ടാഗുമായി മലയാളത്തിലെ നായികമാര്‍. റിമാകല്ലിങ്കല്‍, രമ്യാനമ്പീശന്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവരാണ് ‘അവള്‍ക്കൊപ്പം എന്നും’ എന്ന ഹാഷ് ടാഗുമായി എത്തിയിരിക്കുന്നത്.

നേരത്തെ നടി പാര്‍വതി തിരുവോത്തും ഹാഷ് ടാഗുമായി എത്തിയിരുന്നു. ഫ്രാങ്കോ മുളക്കലിനെതിരെ ബലാത്സംഗ കേസിന് പരാതി കൊടുത്ത സിസ്റ്റര്‍ക്കൊപ്പം പോരാടാന്‍ കൂടെ നിന്ന 5 സിസ്റ്റര്‍മാരുടെ ചിത്രവും കൂടി ഉള്‍പ്പെടുത്തിയാണ് താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ ഹാഷ് ടാഗ് തന്നെയാണ് താരങ്ങള്‍ പോസ്റ്റ് ചെയ്തത്.

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം കോടതി ബിഷപ്പിനെ കുറ്റവിമുക്തമാക്കി.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News