തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ ജലവിതരണത്തിൽ നിയന്ത്രണം

വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണ ശാലയിലുള്ള ലോ ലെവൽ ടാങ്കുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 17, 18, 19 തീയതികളിൽ, തമ്പാനൂര്‍, ഫോര്‍ട്ട്‌, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാല്‍, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്‌, പാസ്‌ പോര്‍ട്ട്‌ ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണത്തില്‍ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. പൊതുജനങ്ങള്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വികരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News