മലപ്പുറം ജില്ലാ ബാങ്കിന് ഒരു വര്‍ഷം കൂടി തുടരാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മലപ്പുറം ജില്ലാ ബാങ്കിന് തുടരാന്‍ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവും വരെയോ നിയമഭേദഗതി മുതല്‍ രണ്ട് വര്‍ഷം വരെയോ ജില്ലാ ബാങ്കകള്‍ക് തുടരാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തതായി സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി റിസര്‍വ്വ് ബാങ്കിന് നോട്ടീസയക്കാന്‍ ഉത്തരവിട്ടു.

മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള സഹകരണ ഭേദഗതി നിയമം ചോദ്യം ചെയ്ത് ജില്ലയിലെ 78 പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡണ്ട് മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് സതിശ് നൈനാന്‍ പരിഗണിച്ചത്.

സഹകരണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണന്ന് ഹര്‍ജി ഭാഗം വാദിച്ചു. എന്നാല്‍ സംസ്ഥാന വിഷയമായ സഹകരണ വിഷയത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടന്ന് സെപഷ്യല്‍ ഗവ.പ്ലിഡര്‍ പി.പി.താജുദീന്‍ ബോധിപ്പിച്ചു. മലപ്പുറം ജില്ലാ ബാങ്കിന് കാലാവധി നീട്ടി നല്‍കി സര്‍ക്കാര്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി.

സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കകള്‍ നേരത്തെ കേരള ബാങ്കില്‍ ലയിച്ചിരുന്നു. മലപ്പുറം ജില്ലാ ബാങ്ക് മാത്രം ലയനത്തെ എതിര്‍ത്ത് പ്രമേയം പാസാക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സിംഗിള്‍ ബഞ്ച് ശരിവച്ചു.  പിന്നീടാണ് നിയമസഭ ബില്ല് പാസാക്കിയത്.മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട് മറ്റ് ചില പ്രാഥമിക ബാങ്കുകളും ജില്ലാ ബാങ്ക് ജീവനക്കാരും സമര്‍പ്പിച്ച അപ്പിലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News