ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു.
പൊതു മരാമത്ത് വകുപ്പിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടുലുകൾക്കും നേതൃപാടവം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയെ 2021 ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ ആയി പ്രവാസലോകം തെരഞ്ഞടുത്തത്.
കഴിഞ്ഞ 28 വര്‍ഷത്തിലേറെ കാലമായി യു.എ.ഇ.യില്‍ യില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യ ദീര്‍ഘ കാലത്തെ എ എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോള്‍ 94.7 എഫ് എം ലൂടെ പ്രക്ഷേപണം നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.