കെ റെയിൽ കേരളത്തിന്റെ സ്വപ്നപദ്ധതി; പിന്തുണച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

കെ റെയിലിനെ പിന്തുണച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. കേരള വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ അറിയിച്ച സമ്മേളന കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.

കെ റെയിലിനെതിരായ ആസൂത്രിത പ്രചാരണം തള്ളിക്കളയണമെന്നും പ്രകൃതി സൗഹൃദവും ലാഭകരവുമായ പദ്ധതി നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യുഡിഎഫ് – ബിജെപി – ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരാണ് പദ്ധതിയെ എതിര്‍ക്കുന്നത്.

വികസന പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജനപിന്തുണ ആര്‍ജ്ജിച്ചതും തുടര്‍ ഭരണം യാഥാര്‍ത്ഥ്യമായതും. അതുകൊണ്ടാണ് വികസന പദ്ധതി മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന നിലയില്‍ ജനങ്ങള്‍ പദ്ധതിയെ പിന്തുണയ്ക്കണമെന്നും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here