ഹരിപ്പാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

ഹരിപ്പാട് മാധവ ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച്ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുട്ടം മണിമല ജംഗ്ഷന് സമീപം കന്നെതെക്കത്തിൽ സുജയാണ് മരിച്ചത്. മാധവാ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പരുക്കേറ്റ സുജ നേരം റോഡിൽ കിടന്നു. തുടർന്ന് ഹരിപ്പാട് നിന്നും ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ സുജയെ ഹരിപ്പാട് ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിപ്പാട് നിന്നും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here