എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 25,26,27 തിയ്യതികളിൽ കാപ്പാട് വെച്ചാണ് നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം കാപ്പാട് തുവ്വപ്പാറയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ മുഹമ്മദ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി.വിശ്വൻ, കെ.ദാസൻ, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എൽ.ജി ലിജീഷ്, കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി.അതുൽ, പ്രസിഡൻ്റ് ആർ.സിദ്ധാർത്ഥ് തുടങ്ങിയവർ പ്രസംഗിച്ചു.

കെ.കെ മുഹമ്മദ് (ചെയർമാൻ), അമൽ രാജീവ് (ജനറൽ കൺവീനർ), കാനത്തിൽ ജമീല (ട്രഷറർ) ആയി അഞ്ഞൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു. എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫർഹാൻ സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം അമൽ രാജീവ് നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News