പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. രാവിലെ 11 മണിക്ക് ധനകാര്യ മന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. മാർച്ച് 8 വരെയാണ് 17 ലോക്സഭയുടെ 8 സമ്മേളനം നടക്കുക.
പുതിയ നികുതി ഘടന പരിഷ്കരണം അടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് സൂചന. അതേസമയം കഴിഞ്ഞ സമ്മേളനം പോലെ പ്രതിപക്ഷ പ്രതിഷേധത്തിനുള്ള സാധ്യതയുമുണ്ട്. എംപിമാരുടെ സസ്‌പെൻഷൻ ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ പരിഹാരം ഉണ്ടായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.