കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറല്ല അപകടത്തിനു കാരണമെന്നും സംയുക്ത സൈനിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങൾക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് അന്വഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ വ്യോമസേനമേധാവി എയർ ചിഫ് മാർഷൽ വികെ ചൗധരി, അന്വേഷണ സമിതി തലവൻ എയർ മാർഷൽ മാനവെന്ദ്ര സിംഗ് എന്നിവർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നേരിൽ കണ്ട് കൈമാറി. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു.

കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ റഷ്യൻ നിർമിത എം.ഐ 17വി5 ഹെലികോപ്റ്റർ തകർന്ന് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News