ദുബായിലെ ഇൻഫിനിറ്റി പാലം തുറന്നു

ദുബായ് ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം തുറന്നു. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് പാലം നിർമ്മിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇൻഫിനിറ്റി പാലം രാജ്യത്തിനു സമർപ്പിച്ചത്.

ഭാവിയിലേക്കുള്ള പാലമെന്നും രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എൻജിനീയറിങ് മികവുകളും പുതുമകളും ഒരുമിക്കുന്ന പാലമാണ് നഗരഹൃദയത്തിൽ പൂർത്തിയായത്. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായി 2018ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഷിൻദഗ പാലം എന്നായിരുന്നു പഴയപേര്.

ക്രീക്കിൽ നിന്നു 15.5 മീറ്റർ ഉയരത്തിലാണ് 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള പാലം. ഇരുഭാഗത്തേക്കും 6 ലെയ്നുകൾ വീതമുണ്ട്. സൈക്കിൾ, കാൽനട യാത്രക്കാർക്കായി 3 മീറ്റർ ലെയ്നുമുണ്ട്. കൂറ്റൻ കമാനങ്ങളോടു കൂടിയ നിർമിതിയാണ് മറ്റൊരു പ്രത്യേകത.

നിർമാണത്തിന് 2,400 ടൺ ഉരുക്ക് ഉപയോഗിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണം. കാൽനട, സൈക്കിൾ യാത്രക്കാരുടെ സൗകര്യാർഥം പാലത്തിന്റെ ഇരുഭാഗത്തും 2 കൂറ്റൻ ലിഫ്റ്റുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News