കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; വിധിപ്പകർപ്പ് കൈരളി ന്യൂസിന്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. മൊഴികളല്ലാതെ മറ്റ് തെളിവുകളൊന്നും ഇല്ലെന്നും വിലയിരുത്തിയാണ് കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ വിശ്വാസയോഗ്യമല്ലന്നും വിലയിരുത്തുന്നതായി വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു . ഉദ്ദേശ ശുദ്ധി സംശയിക്കാവുന്ന തരത്തിലുള്ള വൈരുധ്യങ്ങള്‍ ഇരയുടെ മൊഴിയിലുണ്ട്. ഇരയുടെ ആരോപണം അതിഭാവുകത്വം നിറഞ്ഞതാണെന്നും കോടതി വിലയിരുത്തി.

പല വാദങ്ങളും പര്‍വ്വതീകരിച്ചതാണ് എന്നും വിധിയിലുണ്ട്. 13 തവണ പീഡനത്തിന് ഇരയായി എന്ന ഇരയുടെ വാദത്തിന് വിശ്വാസ്യതക്കുറവുണ്ട്. പരാതി നിലനില്‍ക്കില്ലന്നും പരാതിക്ക് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമാണെന്നും കോടതി വിലയിരുത്തി. മറ്റ് ചിലരാല്‍ പരാതിക്കാരി സ്വാധീനക്കപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു.

നെല്ലും പതിരും ഇടകലര്‍ന്ന കേസ്സാണിത്.’ നെല്ലും പതിരും തിരിച്ചെടുക്കുക അസാധ്യവുമാണ്. ഇരയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവും ഈ കേസിലില്ല. സാക്ഷിമൊഴികള്‍ക്ക് അപ്പുറം തെളിവുകള്‍ ഹാജരാക്കാനായില്ല. സാക്ഷികളായ ഹാജരായ കന്യാസ്ത്രീകള്‍ക്കും വിമര്‍ശനമുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവവുമുണ്ട്.

അതിനാല്‍ തന്നെ ഫ്രാങ്കോക്ക് എതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ കന്യാസ്ത്രീയുടെ പരാതിയെ പൂര്‍ണ്ണമായി തള്ളുകയാണ് കോടതി. കേസില്‍ തെളിവുകളുടെ അഭാവവും വിധിയില്‍ പല തവണ കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News