രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കര്‍ണാടകത്തില്‍ 28, 723 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 22,645 പേര്‍ക്കിം രോഗം സ്ഥിരീകരിച്ചു.

ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയര്‍ന്നു. ദില്ലിയില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇതിനിടെ രണ്ട് കൊവിഡ് തരംഗങ്ങളിലും മരണങ്ങള്‍ കുറച്ചു കാണിച്ചെന്ന ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിക്കുകയായിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News