ധീരജ് വധം; നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഉള്‍പ്പെടെയുള്ളവ ഇവരില്‍ നിന്ന് കണ്ടെത്താനുണ്ട്. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിലെ ആസൂത്രണം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News