വാക്‌സിന്‍ വിതരണത്തിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ഞായറാഴ്ച ഒരു വര്‍ഷം. 2021 ജനുവരി പതിനാറിനാണ് രാജ്യമാകെ വാക്‌സിന്‍ വിതരണം തുടങ്ങിയത്. വെള്ളി വൈകിട്ട് നാലുവരെ 18 വയസ്സ് കഴിഞ്ഞവരില്‍ 2,73,14,039 പേര്‍ ആദ്യ ഡോസും 2,19,24,907 പേര്‍ രണ്ടാം ഡോസും വാക്സിന്‍ എടുത്തു. ആകെ 4,93,79,985 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.

വാക്സിന്‍ വിതരണം നൂറു ശതമാനത്തിലേക്ക് അടുക്കുകയാണ് കേരളം. രണ്ടു ഡോസും എടുത്തവര്‍ 80.26 ശതമാനമാണ്. ആദ്യ ഘട്ടത്തില്‍ വാക്‌സിന് വലിയ ക്ഷാമം നേരിട്ടിരുന്നു. ആവശ്യപ്പെടുന്നതനുസരിച്ച് കേന്ദ്രം ഡോസുകള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിയായത്. രണ്ടാം തരംഗം ശക്തമായതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ വരിയായി. എന്നാല്‍, നഷ്ടപ്പെടുത്താതെ വാക്സിന്‍ വിതരണംചെയ്ത് കേരളം മാതൃകയായി.

രാജ്യത്ത് ദശലക്ഷത്തില്‍ വാക്‌സിന്‍ വിതരണം ഏറ്റവും കൂടുതലും കേരളത്തിലാണ്. വാക്‌സിന്‍ എടുക്കുന്നതില്‍ സ്ത്രീകളാണ് മുന്നില്‍. ജനുവരിമുതല്‍ മുന്‍കരുതല്‍ ഡോസും 15–18 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷനും ആരംഭിച്ചു. ഈ പ്രായക്കാര്‍ 15 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 7.17 ലക്ഷം (45 ശതമാനത്തിലധികം) പേരും ആദ്യ ഡോസ് എടുത്തു.

മാസാവസാനത്തോടെ ഈ വിഭാഗക്കാരായ മുഴുവന്‍പേര്‍ക്കും വാക്‌സിനേഷനാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. നാലു ദിവസമായി 1,12,476 പേരാണ് കരുതല്‍ ഡോസ് എടുത്തത്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അനുബന്ധ രോഗമുള്ള 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News