സൗദിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

സൗദിയില്‍ ഇന്ന് 5600 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. അമ്പത് ലക്ഷത്തോളം പേര്‍ ഇത് വരെ ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1,60000 പേരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍, 5,628 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 3511 പേര്‍ക്ക് ഭേദമാകുകയും ചെയ്തു.

ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതില്‍ അഞ്ച് ലക്ഷത്തി അമ്പത്തി എട്ടായിരത്തിലധികം പേര്‍ക്കും ഭേദമായിട്ടുണ്ട്. എണ്ണായിരത്തി തൊള്ളായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

രാജ്യവ്യാപകമായി വാക്സിനേഷന്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് വരെ 50 ലക്ഷത്തോളം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. അത്യാസന്ന നിലയിലുള്ള 287 പേരുള്‍പ്പെടെ 37,223 പേര്‍ നിലവില്‍ ചികിത്സയിലുളളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News