ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഇന്ന് ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി – മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. വൈകിട്ട് ആറിന് സിറ്റിയുടെ എത്തിഹാദിലാണ് മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ല മത്സരവും ഇന്ന് നടക്കും. പോയിന്റ് പട്ടികയില്‍ സിറ്റി ഒന്നാമതും ചെല്‍സി രണ്ടാമതുമാണ്. പക്ഷേ രണ്ട് ടീമുകളും തമ്മില്‍ പത്ത് പോയിന്റ് വ്യത്യാസമുണ്ട്. 21 മത്സരങ്ങളില്‍ സിറ്റി പതിനേഴും ജയിച്ചപ്പോള്‍ ചെല്‍സിക്ക് 12 വിജയമാണുള്ളത്.

53 പോയിന്റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. ചെല്‍സിക്കാവട്ടെ 43ഉം. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 42 പോയിന്റുണ്ട്. സീസണിലെ ആദ്യ പോരാട്ടത്തില്‍ ഗബ്രിയേല്‍ ജെസൂസിന്റെ ഒറ്റഗോളില്‍ സിറ്റി ജയിച്ചിരുന്നു.

പോയിന്റ് പട്ടികയില്‍ സിറ്റി ഒന്നാമതും ചെല്‍സി രണ്ടാമതുമാണ്. പക്ഷേ രണ്ട് ടീമുകളും തമ്മില്‍ പത്ത് പോയിന്റ് വ്യത്യാസമുണ്ട്. 21 മത്സരങ്ങളില്‍ സിറ്റി പതിനേഴും ജയിച്ചപ്പോള്‍ ചെല്‍സിക്ക് 12 വിജയമാണുള്ളത്. 53 പോയിന്റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. ചെല്‍സിക്കാവട്ടെ 43ഉം. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 42 പോയിന്റുണ്ട്. സീസണിലെ ആദ്യ പോരാട്ടത്തില്‍ ഗബ്രിയേല്‍ ജെസൂസിന്റെ ഒറ്റഗോളില്‍ സിറ്റി ജയിച്ചിരുന്നു.

ലീഗ് കപ്പ് സെമിയില്‍ ടോട്ടനത്തിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി. എഫ് എ കപ്പില്‍ സ്വിന്റണ്‍ ടൗണ്‍ എഫ്‌സിയെ നിലംപരിശാക്കിയാണ് സിറ്റിയുടെ വരവ്. മറ്റൊരു പ്രധാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ നേരിടും.

ലീഗിലെ അവസാന മത്സരത്തില്‍ വൂള്‍വ്‌സിനോട് തോറ്റത് യുണൈറ്റഡിന് ക്ഷീണമായിട്ടുണ്ട്. പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നും 31 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ്. പ്രതീക്ഷയ്‌ക്കൊത്ത് ടീമിനെ കളിപ്പിക്കുന്നില്ലെന്നെന്ന ആക്ഷേപം യുണൈറ്റഡ് പരിശീലകനെതിരെ ഉയരുന്നുണ്ട്. അതിനാല്‍ തന്നെ റാഗ്‌നിക്കിനും മത്സരം നിര്‍ണായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here